സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കരുത്: സുപ്രീം കോടതി

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കരുത്: സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി സർക്കാർ ഉദ്യോഗസ്ഥരെയോ, സർക്കാർ പദവികൾ വഹിക്കുന്നവരെയോ നിയമിക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.