മിനസോട്ട: വംശ വെറിയുടെ രക്തസാക്ഷി ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ (ഏകദേശം 196 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കും.
മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവര്‍ക്കെതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നല്‍കിയ സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കിയാണ് സര്‍ക്കാര്‍ നഷ്ട പരിഹാര തുക തീരുമാനിച്ചത്. 2015 ലാണ് യു.എസിലെ മിനസോട്ടയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്.
സിറ്റി ഭരണകൂടത്തിനും നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കഴിഞ്ഞ ജൂലൈയിലാണ് കുടുംബം കേസ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരം സംബന്ധിച്ച പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം.
ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തില്‍ കറുത്ത വര്‍ഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോര്‍ണിമാര്‍ പറഞ്ഞു. ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ ഫൗണ്ടേഷന്‍ ആരംഭിക്കുമെന്ന് സഹോദരി പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ വിചാരണ തുടരുകയാണ്.
ഫ്‌ളോയിഡിന്റെ കൊലപാതകം രാജ്യത്തുടനീളം കറുത്ത വംശജര്‍ നയിച്ച വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിഗരറ്റ് വാങ്ങാന്‍ 20 ഡോളറിന്റെ വ്യാജ കറന്‍സി ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കൈയാമം വെച്ച് റോഡില്‍ കിടത്തി ഡെറക് ചോവിന്‍ എന്ന വെള്ളക്കാരനായ പൊലീസുകാരന്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി മൃഗീയമായി കൊലപ്പെടുത്തിയത്.
ഒമ്പതു മിനിറ്റ് നേരം ഇതേ ക്രൂരത തുടരുന്നതിനിടയില്‍ കടുത്ത വേദന അനുഭവപ്പെടുന്നതായും ശ്വാസം മുട്ടുന്നതായും ഫ്‌ളോയിഡ് പറഞ്ഞിരുന്നുവെങ്കിലും പൊലീസുകാരന്‍ ചെവിക്കൊണ്ടില്ല. ചോവിനൊപ്പം ഫ്‌ളോയിഡിനെ കൈയാമം വെച്ച രണ്ടു പൊലീസുകാരെയും അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണം നേരിടുന്ന മറ്റു മൂന്നു പേരെയും സേനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.