കൊളംബോ: ഇസ്ലാം മതവിശ്വാസികള്‍ ധരിക്കുന്ന ശിരോവസ്ത്രമായ ബുര്‍ഖ നിരോധിച്ച് ശ്രീലങ്ക. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബുര്‍ഖ നിരോധിക്കുകയും രാജ്യത്തെ ആയിരത്തിലധികം ഇസ്ലാമിക സ്‌കൂളുകള്‍ അടച്ചുപൂട്ടാനും ശ്രീലങ്ക ഒരുങ്ങുന്നത്.
ദേശീയ സുരക്ഷയുടെ ഭാഗമായാണ് മുഖം മൂടുന്ന തരത്തിലുള്ള ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് ശ്രീലങ്കന്‍ പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാബിനറ്റ് അനുമതി നല്‍കിയ രേഖ ഉള്‍പ്പെടെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തിന് എത്തിയത്. മുന്‍കാലങ്ങളില്‍ മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും അടുത്തിടെ വന്ന മതതീവ്രവാദത്തിന്റെ ഭാഗമാണ് ബുര്‍ഖയെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തെ ലംഘിക്കുന്ന ആയിരത്തിലധികം മദ്രസ ഇസ്ലാമിക് സ്‌കൂളുകള്‍ നിരോധിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വീരശേഖര അറിയിച്ചു. ആര്‍ക്കും സ്‌കൂള്‍ തുറന്ന് എന്തും പഠിപ്പിക്കാനുള്ള സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-ല്‍ ഇസ്ലാമിക തീവ്രവാദികള്‍ പള്ളികളില്‍ ഉള്‍പ്പെടെ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന്് ഭൂരിപക്ഷ ബുദ്ധമത വിശ്വാസികളുള്ള രാഷ്ട്രത്തില്‍ താല്‍ക്കാലികമായി ബുര്‍ഖ നിരോധിച്ചിരുന്നു. 250-ല്‍ അധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട്
യു.എസില്‍നിന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളില്‍നിന്നുമുള്ള എതിര്‍പ്പുകളെത്തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യം വിലക്ക് നീക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.