ഫ്രാൻസ്: 2026 സെപ്റ്റംബർ 25 മുതൽ 28 വരെ ലിയോ പതിനാലാമൻ മാർപാപ്പ ഫ്രാൻസിലേക്ക് നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ ഔദ്യോഗിക ലോഗോ ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് പുറത്തിറക്കി. “ലോകത്തിന് ജീവനുണ്ടാകേണ്ടതിന്” (യോഹ. 6) എന്ന ബൈബിൾ വചനത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്.
പ്രശസ്ത ഫ്രഞ്ച് ഡിസൈൻ സ്റ്റുഡിയോ ആയ ‘അറ്റലിയർ അർഗോ’ ആണ് ലോഗോയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സമാധാനം, വിശുദ്ധ കുർബാന, ഫ്രാൻസിലെ കത്തീഡ്രലുകളുടെ പൈതൃകം, ‘ആർട്ട് ഡെക്കോ’ കലാശൈലി എന്നിവയിൽ നിന്നാണ് ലോഗോ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
സമാധാനത്തിന്റെ പ്രാവ്, ജീവന്റെ ചൈതന്യം, കത്തീഡ്രലുകളിലെ റോസ് വിൻഡോകളുടെ ആത്മാവ് എന്നിവ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു പ്രതീകമാണ് ഈ ലോഗോയെന്ന് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഫ്രാൻസിന്റെ ദേശീയപതാകയിലെ മൂന്ന് നിറങ്ങൾക്കൊപ്പം ജീവന്റെ പ്രതീകമായ ഓറഞ്ചും, പ്രത്യാശയുടെ പ്രതീകമായ പച്ചയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ നിറങ്ങളുടെ സംയോജനം സന്തോഷവും പ്രകാശവും നിറഞ്ഞ ഒരു അന്തരീക്ഷമാണ് സമ്മാനിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.