മാസ്‌ക് വയ്ക്കാത്തതിന് 23,160 പേര്‍ക്ക് പിഴ; പിരിച്ചെടുത്തത് 46 ലക്ഷത്തോളം രൂപ

മാസ്‌ക് വയ്ക്കാത്തതിന് 23,160 പേര്‍ക്ക് പിഴ; പിരിച്ചെടുത്തത് 46 ലക്ഷത്തോളം രൂപ

മുംബൈ: മാസ്‌ക് വയ്ക്കാത്തതിന് ഒറ്റദിവസം 23,160 പേര്‍ക്ക് പിഴ. മാര്‍ച്ച് 11ന് മുംബൈ പൊലീസാണ് ഇത്രയധികം പേര്‍ക്ക് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് 45.96 ലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തു.


മാസ്‌ക് ധരിക്കാത്തതിന് പല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി 537 പേര്‍ക്ക് പിഴ ചുമത്തി. കൂടാതെ, ഒരു ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുകയും ചെയ്തു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെ ബിഎംസി പിഴചുമത്തിയത് 1.9 ലക്ഷം പേര്‍ക്കാണ്. 18.74 ലക്ഷം പേരില്‍ നിന്ന് ഇതുവരെ 37.86 കോടി രൂപ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.