സിജെപി സമരം അവസാനിപ്പിച്ചു: രാജ്യ തലസ്ഥാനം സാധാരണ നിലയിലേക്ക്; മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു

സിജെപി സമരം അവസാനിപ്പിച്ചു: രാജ്യ തലസ്ഥാനം സാധാരണ നിലയിലേക്ക്; മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സിജെപി നടത്തിവന്ന സമരം പൂര്‍ണമായും അവസാനിപ്പിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദി പൂര്‍ണമായും പൊളിച്ചുനീക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്ന് നല്‍കുകയും സര്‍വീസുകള്‍ സാധാരണ നിലയിലാകുകയും ചെയ്തിട്ടുണ്ട്.

സമരത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ചയ്ക്കകം കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകും. അതേസമയം സമരക്കാരോട് പൊലീസ് കാണിച്ച അതിക്രമത്തില്‍ പ്രതിപക്ഷം പാര്‍ലാമെന്റിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നാളെ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചതിനെ തുടര്‍ന്ന് പ്രഹ്ലാദ് ജോഷിക്കാണ് മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ചരിത്രപരമായ മുന്നേറ്റവും ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ നിയമവും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിലൂടെ കര്‍ശന വ്യവസ്ഥകളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യത്തെ ചീഫ് ജസ്റ്റിസ് യുവാക്കളെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് സിജെപി എന്ന ഓണ്‍ലൈന്‍ യുവജന കൂട്ടായ്മയ്ക്ക് തുടക്കമാകുന്നത്.

രൂപീകരണത്തിന് ശേഷം സംഘടന ആദ്യമായി ഏറ്റെടുത്ത നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം വിജയം കണ്ടതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൈക്കലാക്കാന്‍ ഇവര്‍ക്കായി. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ ഐതിഹാസിക ഏടുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.