ദുബായ്: കോവിഡ് പശ്ചാത്തലത്തിലും ജോലി ചെയ്യാന്‍ വിദേശ രാജ്യത്തെ പ്രഫഷണലുകള്‍ തെരഞ്ഞെടുക്കുന്ന നഗരമായി ദുബായും അബുദബിയും. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും ബയത് ഡോട്ട് കോമും ഒരുമിച്ച് നടത്തിയ ആഗോള സർവ്വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 190 രാജ്യങ്ങളില്‍ നിന്നുളള 209000 പ്രതികരണങ്ങളാണ് സർവ്വവെയ്ക്ക് ആധാരം. ലണ്ടനാണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത്. ദുബായ് മൂന്നാമതും അബുദബി അഞ്ചാമതുമാണ്. ആംസ്റ്റർ ഡാമാണ് രണ്ടാം സ്ഥാനത്ത്. ബെർലിനാണ് നാലാം സ്ഥാനത്തെത്തിയത്. 2018 ല്‍ ആറാം സ്ഥാനത്തായിരുന്ന ദുബായ് എക്സ്പോ 2020 യുടെ കൂടെ പശ്ചാത്തലത്തിലാണ് മൂന്നാം സ്ഥാനത്തെത്തിയതെന്നാണ് വിലയിരുത്തല്‍. അബുദബിയാകട്ടെ 2014 ല്‍ 50 ആം സ്ഥാനത്തായിരുന്നു. 2018 ല്‍ 14 ആം സ്ഥാനത്തും. ഇതില്‍ നിന്നാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് യുഎഇയിലെ നഗരങ്ങളെത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.