ന്യൂഡല്‍ഹി: തന്റെ വിദ്യാഭ്യാസ രേഖകളും വായ്പാ രേഖകളും നല്‍കാമെന്നും പ്രധാനമന്ത്രി തന്റെ വിദ്യാഭ്യാസ രേഖകള്‍ നല്‍കാന്‍ തയ്യാറുണ്ടോ എന്നും നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ.
അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ സ്‌കോളര്‍ഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും തെളിവ് അഭിജീത് പുറത്ത് വിട്ടു. സൂറത്തില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനാണ് അഭിജിത്തിന്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിച്ച് പരാതിയുമായി എത്തിയത്. അഭിജിത്തിന്റെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വിദേശ പഠനത്തിന് മകനെ അയക്കാന്‍ മാത്രം കെല്‍പില്ലെന്നുമായിരുന്നു ഇയാളുടെ വാദം.
ബോസ്റ്റണില്‍ വിദ്യാഭ്യാസം തുടരവേയാണ് അഭിജീത് സിജെപി രൂപീകരിക്കുന്നതും ഇന്ത്യയിലേക്ക് എത്തുന്നതും. വ്യക്തികളുടെ സാമ്പത്തിക വിവരം അന്വേഷിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആശങ്കയില്ലേ എന്ന് അഭിജീത് ചോദിച്ചു. വിദ്യാഭ്യാസ രേഖ പുറത്ത് വിടാന്‍ തനിക്കുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഇഡിയെയും സിബിഐഎയും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്ന കാലത്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് അഭീജീത് ഉറപ്പിച്ച് പറഞ്ഞു. ഗാന്ധി വധത്തിന് പിന്നിലുള്ളവരാണ് സിജെപിയെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നതെന്ന് ആര്‍എസ്എസിനെ വിമര്‍ശിച്ച് അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.