ആസ്ട്രസെനക വാക്സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന; മൂന്ന് രാജ്യങ്ങള്‍ കൂടി വാക്സിനേഷൻ നിര്‍ത്തിവെച്ചു

ആസ്ട്രസെനക വാക്സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന; മൂന്ന് രാജ്യങ്ങള്‍ കൂടി വാക്സിനേഷൻ നിര്‍ത്തിവെച്ചു

ജെനീവ: ആസ്ട്രസെനക വാക്സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് രാജ്യങ്ങള്‍കൂടി ആസ്ട്രസെനക വാക്സിന്‍ നിര്‍ത്തിവെച്ചു. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷന്‍ നിര്‍ത്തിയത്. വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടർന്നാണ് നടപടി.

ആസ്ട്രസെനക്ക വാക്സിൻ വിതരണം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചത്. യൂറോപ്യൻ മെഡിസിൻ ഏജൻസി(ഇ.എം.എ.)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുൻകരുതൽ എന്ന നിലയിലും താൽക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്സിൻ വിതരണം നിർത്തിവെച്ചതെന്ന് ഇറ്റാലിയൻ മെഡിസിൻ അതോറിറ്റി (എ.ഐ.എഫ്.എ.) വ്യക്തമാക്കി

എന്നാല്‍, രാജ്യങ്ങള്‍ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. വാക്‌സിന്‍ സുരക്ഷയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യൻ റെഗുലേറ്റേഴ്സും പ്രതികരിച്ചു.

നേരത്തെ അ​യ​ര്‍​ല​ന്‍​ഡ്, ഡെന്‍മാര്‍ക്, ഐ​സ്​​ല​ന്‍​ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നല്‍കുന്നത് നിര്‍ത്തിയിരുന്നു. നോ​ര്‍​വീ​ജി​യ​ന്‍ മെ​ഡി​സി​ന്‍ ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട പ​ഠ​നം മു​ന്‍​നി​ര്‍​ത്തി​യാ​യിരുന്നു​ അ​യ​ര്‍​ല​ന്‍​ഡിനന്റെ നടപടി. വാ​ക്​​സി​ന്‍ എ​ടു​ത്ത നി​ര​വ​ധി പേ​ര്‍​ക്ക്​ ര​ക്​​തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യാ​ണ്​ നോ​ര്‍​വീ​ജി​യ​ന്‍ മെ​ഡി​ക്ക​ല്‍ ടീം ​പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച ​മൂ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് നോ​ര്‍​വേ​യി​ല്‍ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.