മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പുതിയ നാല് മെത്രാപ്പോലീത്താമാർ

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പുതിയ നാല് മെത്രാപ്പോലീത്താമാർ

മുളന്തുരുത്തി: മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ മെത്രാപ്പോലീത്താമാരായി ഫാ. എല്‍ദോസ് എ.എ, ഫാ. സാംജി.റ്റി. ജോര്‍ജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോള്‍ റമ്പാന്‍ എന്നിവരെ തിരഞ്ഞെടുത്തു. മുളന്തുരുത്തി വെട്ടിക്കല്‍ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറില്‍ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ വോട്ടെടുപ്പിലൂടെയാണ് പുതിയ തിരുമേനിമാരെ തിരഞ്ഞെടുത്തത്. സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐഎഎസ് ആയിരുന്നു തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി. നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.

അസോസിയേഷന്‍ യോഗത്തിന് മുന്നോടിയായി മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടർന്ന് സഭാ മാനേജിംഗ് കമ്മിറ്റി യോഗവും ചേർന്നു. ഇതിനുശേഷമാണ് ഏവരും ചേർന്ന് മുളന്തുരുത്തിയിൽ നിന്ന് സമ്മേളനഗരിയിലേക്ക് വർണ്ണാഭമായ ഘോഷയാത്രയായി എത്തിയത്.

പ്രാർത്ഥനയ്ക്കും വേദവായനയ്ക്കും ശേഷം ഫാ. ഡോ. ഏബ്രഹാം വര്‍ഗീസ് ധ്യാനത്തിന് നേതൃത്വം നൽകി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അസോസിയേഷൻ നോട്ടീസ് കല്‍പ്പന വായിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, റെജി ചെറിയാന്‍, അബിന്‍ വര്‍ക്കി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.