കൊച്ചി: ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയതോടെ, അവിടെ കഴിഞ്ഞിരുന്ന അനധികൃത കുടിയേറ്റക്കാര്‍ വ്യാപകമായി കേരളത്തിലേക്ക് കടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. വലിയ തോതില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കേന്ദ്രീകരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിലേക്ക് ഇത്തരം ആളുകള്‍ വന്‍തോതില്‍ പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിനോട് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ പൗരന്മാരുടെ അനധികൃത കുടിയേറ്റം അന്വേഷിക്കുന്ന ഫോറിന്‍ സെല്ലിനാണ് സംസ്ഥാനത്തെ വിവരശേഖരണ ചുമതല.
പരിശോധനകളില്‍ കുടുങ്ങാതിരിക്കാന്‍ പ്രാദേശിക ബസുകളിലും ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലും ചെറിയ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ യാത്ര ചെയ്യുന്നത്. കണ്ണൂരില്‍ അഞ്ച് ബംഗ്ലാദേശി യുവതികള്‍ പിടിയിലായ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള യാത്രാ രീതികളും വിവരങ്ങളും വ്യക്തമായത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന വ്യാജേനയാണ് ഭൂരിഭാഗം ബംഗ്ലാദേശികളും ഇവിടെ താമസമുറപ്പിക്കുന്നത്.
കൊട്ടാരക്കരയില്‍ നിന്ന് പത്ത് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയിലായതോടെ വ്യാജരേഖ നിര്‍മാണ മാഫിയകളുടെ പങ്കാളിത്തം കൂടുതല്‍ പുറത്തുവന്നിട്ടുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ വഴി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കൈവശപ്പെടുത്തിയാണ് ഇവര്‍ ഇവിടെ താമസിച്ചുവരുന്നത്. വ്യാജരേഖ ഉപയോഗിച്ചുള്ള ഇത്തരം കുടിയേറ്റം രാജ്യ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും തീവ്രവാദ ബന്ധങ്ങളോ മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളോ ഇതിന് പിന്നിലുണ്ടോയെന്ന് സമഗ്രമായി പരിശോധിക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.