നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഷൂട്ടിങ് റേഞ്ചില്‍ തിളങ്ങി ഇന്ത്യ. റെക്കോര്‍ഡോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇന്ത്യ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഷൂട്ടിങില്‍ നിന്ന് സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ കമല്‍ജീത് - സുരുചി സിങ് സഖ്യം ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവെച്ചിട്ടപ്പോള്‍, 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ സംഘം വെള്ളി മെഡലും കരസ്ഥമാക്കി. വനിതാ ക്രിക്കറ്റിലെ വിജയത്തിന് ശേഷം നഗോയയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണ മെഡലാണിത്.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഫൈനലില്‍ 484.6 പോയിന്റ് നേടി ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് കമല്‍ജീതും സുരുചിയും ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയെക്കാള്‍ (478 പോയിന്റ്) ആറ് പോയിന്റ് മുന്‍തൂക്കത്തോടെയായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തിളക്കമാര്‍ന്ന വിജയം. ഈ ഇനത്തില്‍ ഇറാന്‍ (415.8 പോയിന്റ്) വെങ്കലം നേടി.
അതേസമയം 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഐശ്വര്യ പ്രതാപ് സിങ് ടോമര്‍, നീരജ് കുമാര്‍, രുദ്രാംക്ഷ് പാട്ടീല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ചൈനയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. മികച്ച പ്രകടനത്തോടെ പ്രതാപ് സിങ് തോമറും (589 പോയിന്റ്) നീരജ് കുമാറും (588 പോയിന്റ്) വ്യക്തിഗത ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.