കണ്ണൂര്‍: ഇരിക്കൂറിനെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തും.
ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് ഉയര്‍ത്തിയ പ്രതിഷേധം മാറ്റമില്ലാതെ തുടരുകയാണ്. യു.ഡി.എഫ് ജില്ലാ ചെയര്‍മാനും പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികളും രാജി വച്ചതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഇരിക്കൂറില്‍ എ വിഭാഗം വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പ്രചരണവും ശക്തമാണ്. അതിനിടെയാണ് പ്രശ്‌ന പരിഹാരത്തിനായി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തുന്നത്.
ജില്ലയിലെ എ വിഭാഗത്തിന്റെ ഏക സിറ്റിങ് സീറ്റ് കൈവിട്ട് പോയതത് ഉമ്മന്‍ചാണ്ടിയുടെ ജാഗ്രത കുറവ് മൂലമാണന്നാണ് അണികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണവും ഉമ്മന്‍ചാണ്ടിക്ക് നല്‍കേണ്ടി വരും. വൈകിട്ട് നാല് മണിക്ക് കണ്ണൂരിലാണ് ചര്‍ച്ച. തുടര്‍ന്ന് കെ.സുധാകരന്‍ അടക്കമുളള ഐ ഗ്രൂപ്പ് നേതാക്കളുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയേക്കും. ഉമ്മന്‍ചാണ്ടിയുമായുളള ചര്‍ച്ചക്ക് ശേഷം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ പ്രത്യേക യോഗം ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.