കൊല്‍ക്കത്ത: ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ബിജെപി ആഭ്യന്തര കലാപം മൂലം പൊറുതി മുട്ടുന്നു. മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാള്‍ ബിജെപിയില്‍ പൊരിഞ്ഞ അടി തുടങ്ങി.
ജല്‍പായിഗുരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. ജഗദാലിലും മാല്‍ഡയിലും നോര്‍ത്ത് 24 പര്‍ഗാനാസിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.
ടിക്കറ്റ് നിഷേധിച്ചതിന്റെ പേരില്‍ അസനോളിലെ ബിജെപി നിരീക്ഷകന്‍ സൗരവ് സിക്ദാര്‍ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചു. ബിജെപി പഴയ പ്രവര്‍ത്തകരെ മറക്കുന്നുവെന്നാണ് ആരോപണം. വടക്കന്‍ ബംഗാളില്‍ ടിഎംസി നേതാവ് മിഹിര്‍ ഗോസ്വാമിക്ക് സീറ്റ് നല്‍കിയതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്.
മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി അടക്കം ഉള്ളവര്‍ക്കും ഈ ഘട്ടത്തില്‍ ബിജെപി സീറ്റു നല്‍കിയിട്ടുണ്ട്. അതേസമയം അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക നല്‍കാനുള്ള തീയതി ഇന്ന് അവസാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.