കോഴിക്കോട്: സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ മുസ്ലിം ലീഗ് പരാമര്‍ശത്തെ തള്ളിക്കളഞ്ഞ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ലീഗുമായി സഹകരിച്ചിട്ടുണ്ടെന്നും ലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാര്‍ട്ടി എന്ന് ലീഗ് അവകാശപ്പെടുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇ.അഹമ്മദിനെ പിന്തുണച്ചിരുന്നതായും യെച്ചൂരി വ്യക്തമാക്കി. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരരാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
'ഐഎസ്എഫ് വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാകുന്നതെങ്ങനെ എന്ന ചോദ്യമുണ്ടാകും. മതേതരര്‍ എന്ന് അവകാശപ്പെടുന്ന യുഡിഎഫിനൊപ്പമാണ് അവരുള്ളത്. മുസ്ലിം ലീഗിന്റെ പരിപാടികളില്‍ ഞാനും പോകാറുണ്ട്. ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു. അവരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്. അതെല്ലാമിവിടെയുണ്ട്. മുസ്ലിം ലീഗ് മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരാണ, - യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി ലീഗ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഈ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു പിണറായിയെ സംരക്ഷിച്ച് മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തിയത്. ഇതാണ് അഖിലേന്ത്യാ സെക്രട്ടറി തള്ളിപ്പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.