തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം മേതില്‍ രാധാകൃഷ്ണന്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. കേരളപ്പിറവി ദിനമായ ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വിഷ്ണുനാഥാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കെ.ജി ശങ്കരപിള്ള അധ്യക്ഷനും കല്പറ്റ നാരായണന്, കെ. സച്ചിദാനന്ദന്, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളും എം.പി സുരേന്ദ്രന് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അനന്യമായ ലാവണ്യബോധവും അനിതരമായ വീക്ഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തില്‍ നവഭാകുത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതില്‍ എന്ന് ജൂറി വിലയിരുത്തി.
ശാസ്ത്രം, തത്വചിന്ത, മനശാസ്ത്രം എന്നിവയെ സര്‍ഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
പൊന്‍കുന്നം വര്‍ക്കിയുടെ ആത്മകഥ 'എന്റെ വഴിത്തിരിവി'നെ വിമര്‍ശിച്ചുകൊണ്ട് നവയുഗം വാരികയില്‍ ലേഖനമെഴുതിക്കൊണ്ടാണ് മേതില്‍ എഴുത്തിലേക്ക് കടന്നു വരുന്നത്. മലയാള സാഹിത്യത്തിലെ ഒറ്റയാന്, എഴുത്തുകാരുടെ എഴുത്തുകാരന് തുടങ്ങി മേതിലിന് വായനക്കാര്‍ പല വിശേഷണങ്ങള്‍ നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.