ലോക ഫാർമസിയായ ഇന്ത്യയിൽ ഇനി റഷ്യൻ വാക്സിനും നിർമ്മിക്കും

ലോക ഫാർമസിയായ  ഇന്ത്യയിൽ  ഇനി റഷ്യൻ വാക്സിനും നിർമ്മിക്കും

മോസ്കോ : ഇന്ത്യയിൽ സ്പുട്നിക്ക് -V   വാക്സിൻ പ്രതിവർഷം 200 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാൻ ഇന്ത്യയുടെ വിർചോ ബയോടെക്കുമായി ധാരണയിലെത്തിയതായി റഷ്യയുടെ ആർ ഡി ഐഎഫ് (റഷ്യൻ ഡയറക്ട് ഫണ്ട് ) അറിയിച്ചു.

രണ്ടാം പാദത്തിൽ സാങ്കേതികവിദ്യ കൈമാറ്റം പൂർത്തിയാക്കിയ ശേഷം മുഴുവൻ തോതിലുള്ള വാണിജ്യ ഉൽ‌പാദനം ആരംഭിക്കുമെന്ന് ആർ‌ഡി ഐ‌എഫ് വ്യക്തമാക്കി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളായ ഗ്ലാന്റ് ഫാർമ, സ്റ്റെലിസ് ബയോഫാർമ, ഹെറ്റെറോ എന്നിവയുമായും സമാനമായ ഇടപാടുകൾ ഉണ്ടാവും.

വലിയ തോതിലുള്ള മരുന്ന് നിർമ്മാണത്തിനുള്ള വിർചോവിന്റെ കഴിവുകൾ ഈ വാക്‌സിനുള്ള ആഗോള ആവശ്യം നിറവേറ്റാൻ സഹായിക്കുമെന്ന് വിർചോ ബയോടെക് മാനേജിംഗ് ഡയറക്ടർ ഡോ. തുമ്മുരു മുരളി, ആർ‌ഡി‌എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യ, റഷ്യക്ക് പുറത്ത് സ്പുട്നിക്-V  വാക്സിന്റെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളായി മാറി. ബ്രസീൽ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ്  ഈ വാക്സിൻ  നിർമ്മിക്കുന്ന മറ്റു രാജ്യങ്ങൾ.

ഇന്ത്യയിൽ സ്പുട്‌നിക് -V  ക്കുറിച്ച് മൂന്നാംഘട്ട ക്ലിനിക്കൽ പഠനങ്ങൾ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഈ മാസം പൂർത്തിയാക്കിയിരുന്നു. ഈ പരീക്ഷണങ്ങളുടെ വിവരങ്ങളും ഫലങ്ങളും ഏപ്രിൽ ആദ്യം ലഭ്യമാകുമെന്ന് ഡോ.റെഡ്ഡീസ് ലാബ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.