കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആകെ പ്രതിരോധത്തിലായ മുഖ്യമന്ത്രി പിണറായി വിജയന്‍, സര്‍ക്കാരിനെതിരെ ഇടയ ലേഖനം ഇറക്കിയ കൊല്ലം രൂപതയെ വിമര്‍ശിച്ച് രംഗത്തു വന്നു.
ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്കു ബോധ്യപ്പെട്ട കാര്യങ്ങളല്ല പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണു പല വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇടയലേഖനം ഇറക്കിയതു ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുന്നുണ്ടോ എന്നു നോക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.