കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ ബിജെപിക്കാര്‍; അമിത് ഷായുടേത് പൊള്ളയായ വാഗ്ദാനമെന്ന് പ്രിയങ്ക ഗാന്ധി

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ ബിജെപിക്കാര്‍; അമിത് ഷായുടേത് പൊള്ളയായ വാഗ്ദാനമെന്ന് പ്രിയങ്ക ഗാന്ധി

ന്യുഡല്‍ഹി: കന്യാസ്ത്രീകള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെ ചോദ്യോത്തര രൂപേണയാണ് പ്രിയങ്ക  പ്രതികരണവുമായി രംഗത്ത് വന്നത്‌.

''ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങള്‍ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സര്‍ക്കാരിനെ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് നയിക്കുന്നത്?

ബിജെപി
ഈ ഗുണ്ടകള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്?
ബിജെപി
അവരില്‍ ചിലര്‍ ഏത് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ ഭാഗമാണ്?
ബിജെപി
എന്നിട്ട് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അമിത് ഷാ കന്യാസ്ത്രീകളെ സംരക്ഷിക്കുമെന്ന് പൊള്ളയായ വാഗ്ദാനം നല്‍കുന്നു'' എന്നായിരുന്നു ട്വീറ്റ് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.