അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോളുകളും ഇനി വേണ്ട: കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍

അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോളുകളും ഇനി വേണ്ട:  കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍

ന്യൂഡല്‍ഹി: അഭിപ്രായ സര്‍വ്വേകള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും കടിഞ്ഞാണിട്ട് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിറക്കി.

തെരഞ്ഞെടുപ്പു നടക്കുന്ന കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മണ്ഡലങ്ങളിലും എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വ്വേകളും നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പൂര്‍ണമായും നിരോധിച്ചാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്.

ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 29ന് രാത്രി 7.30 വരെ അഞ്ച് സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോളുകള്‍ നടത്തുകയോ ഫലം ഒരു മാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കുകയോ പാടില്ല.

കമ്മീഷന്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ നിലവില്‍ അഭിപ്രായ സര്‍വ്വേകള്‍ നടത്തി ഫലം പുറത്തു വിടാനിരിക്കുന്ന പല വാര്‍ത്താ ചാനലുകള്‍ക്കും ഇനി ഫലം പ്രസിദ്ധീകരിക്കാനാവില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.