അഭിനയം വിട്ട് കൊവിഡ്ക്കാലത്ത് നഴ്‌സിങ് കുപ്പായമണിഞ്ഞ നടി ശിഖ മല്‍ഹോത്രയ്ക്കും വൈറസ് ബാധ

അഭിനയം വിട്ട് കൊവിഡ്ക്കാലത്ത് നഴ്‌സിങ് കുപ്പായമണിഞ്ഞ നടി ശിഖ മല്‍ഹോത്രയ്ക്കും വൈറസ് ബാധ

ശിഖ മല്‍ഹോത്ര... ആ പേര് കൊവിഡ്ക്കാലത്ത് പലരും ഹൃദയത്തിലേറ്റിയതാണ്. ബോളിവുഡ് താരമായ ശിഖയെ ഒരു നടിയായല്ല മറിച്ച് നഴ്‌സ് ആയാണ് കൊവിഡ്ക്കാലത്ത് പലരും കണ്ടത്. നേരത്തെ നഴ്‌സിങ് പൂര്‍ത്തിയാക്കിയ താരം മഹാരാഷ്ട്രയില്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ആദുര സേവനത്തിനായി സ്വയം ഇറങ്ങുകയായിരുന്നു. ശിഖ മല്‍ഹോത്രയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയവരും നിരവധിയാണ്.  

ഇപ്പോഴിതാ കൊവിഡ് 19 ബാധിച്ചിരിക്കുകയാണ് നടി ശിഖ മല്‍ഹോത്രയേയും. താരം തന്നെയാണ് ഇക്കാര്യം ആരാധകരോടായി പങ്കുവെച്ചതും. കൊവിഡ് ബാധിച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശിഖ മല്‍ഹോത്ര ആരാധകരോടായി പങ്കുവെച്ചത്. നിരവധിപ്പേരാണ് താരത്തിന് പ്രാര്‍ത്ഥനകളും ആശസകളും പങ്കുവെച്ച് രംഗത്തെത്തുന്നതും.  

ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്‌സിംഗ് കോഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട് ശിഖ മല്‍ഹോത്ര. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളം നഴ്‌സായും ജോലി ചെയ്തിട്ടുണ്ട്. സഞ്ജയ് മിശ്ര സംവിധാനം നിര്‍വഹിച്ച കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ശിഖ മല്‍ഹോത്ര. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.