മ്യാന്‍മറില്‍ കൂട്ടക്കുരുതി; 114 പേരെ സൈന്യം വെടിവച്ചു കൊന്നു

മ്യാന്‍മറില്‍ കൂട്ടക്കുരുതി; 114 പേരെ സൈന്യം വെടിവച്ചു കൊന്നു

യാങ്കൂണ്‍ : പട്ടാള ഭരണത്തിനെതിരെ മ്യാന്‍മറില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.
ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്.

യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. 
ഒന്നര മാസമായി നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയത് കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച്‌ ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചത്.
അതേസമയം, രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് കര്‍ശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയില്‍ നടന്ന സൈനിക പരേഡില്‍ പട്ടാളഭരണത്തലവനായ ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.