തീവ്രവാദികള്‍ക്ക് ആധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കാന്‍ പാക് സര്‍ക്കാര്‍

 തീവ്രവാദികള്‍ക്ക് ആധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കാന്‍ പാക് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് പുതിയ ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ പാകിസ്ഥാന്‍ ശ്രമം തുടങ്ങി. പാക് സൈന്യത്തിന്റെ ഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് തീവ്രവാദികള്‍ക്കായി ആധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുള്ളതുപോലുള്ള വിദേശ നിര്‍മിത ആയുധങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നേരിടാന്‍ സാധിക്കുകയുള്ളുവെന്ന് പാകിസ്ഥാനെ തീവ്രവാദികള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആയുധങ്ങള്‍ വാങ്ങി തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്തത്.

ഇന്ത്യന്‍ സേനയുടെ കൈയിലുള്ള അമേരിക്കന്‍ നിര്‍മിത ആയുധങ്ങളായ എം4 എ1 തോക്കുകള്‍, എം249 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, തെര്‍മല്‍ ഇമേജിംഗ് സംവിധാനത്തോട് കൂടിയുള്ള തോക്കുകള്‍, ഓസ്ട്രേലിയന്‍ നിര്‍മിത ഗ്ലോക്ക്-19 പിസ്റ്റല്‍, രാത്രി കാഴ്ച സാധ്യമാകുന്ന ബൈനോക്കുലറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് തീവ്രവാദികള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.