ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: കേന്ദ്ര ഫിഷറീസ് മന്ത്രിയെ ആശങ്കയറിയിച്ച് ആലപ്പുഴ ലത്തീന്‍ രൂപത

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: കേന്ദ്ര ഫിഷറീസ് മന്ത്രിയെ ആശങ്കയറിയിച്ച് ആലപ്പുഴ ലത്തീന്‍ രൂപത

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും അമേരിക്കന്‍ കമ്പനിയും ചേര്‍ന്നുള്ള ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ച് ആലപ്പുഴ ലത്തീന്‍ രൂപത. തീരദേശത്ത് വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗിനെ അറിയിച്ചെന്നും ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാടില്‍ കേരള സര്‍ക്കാര്‍ കമ്മീഷന്‍ തട്ടാന്‍ ശ്രമിച്ചതായി കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു. മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.