ചങ്ങനാശ്ശേരി : സാമ്പത്തിക സംവരണത്തിന് അർഹതയുള്ള മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയതനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റിൽ സീറോമലബാർ വിശ്വാസികൾ ഇടം പിടിച്ചില്ല. പട്ടികയിൽ നിന്ന് സീറോമലബാർ വിശ്വാസികളെ ഒഴിവാക്കി ലിസ്റ്റ് നൽകിയ സർക്കാർ നടപടി പുനഃ പരിശോധിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവരുടെ ഇടയിൽ വിവേചനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് , ക്രൈസ്തവ സമുദായത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള സീറോമലബാറുകാരെ ഒഴിവാക്കിയത് . ഇതിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതത്തിന് വഴിതെളിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡൻറ് അഡ്വക്കേറ്റ് പി പി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ഡയറക്ടർ ജോസ് മുകളേൽ ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ ,ട്രഷറർ ബാബു വള്ളപ്പുര ഗ്ലോബൽ സമിതി അംഗങ്ങളായ വർഗീസ് ആൻറണി ,രാജേഷ് ജോൺ, വൈസ് പ്രസിഡണ്ടുമാരായ ലിസി ജോസഫ്, ഷെർലികുട്ടി, സി റ്റി തോമസ് ,ഷെയ്ൻ ജോസഫ് , ജോയി പാറപ്പുറം എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.