തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാമിനെയും ആസിഫിനെയും തിരികെവിളിച്ചു

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാമിനെയും ആസിഫിനെയും തിരികെവിളിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച കേരളത്തില്‍നിന്നുള്ള രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരികെവിളിച്ചു. കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് പരാതിയെത്തുടര്‍ന്ന് തിരികെ വിളിച്ചത്.

മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം മദ്യപിച്ചശേഷം ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബഷീര്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനമായ സിറാജ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്. ഇരുവര്‍ക്കും പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.