തിരുവനന്തപുരം: 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് കേരളത്തിൽ നിർമിച്ച 227 പാലങ്ങളുടെ പേരും പട്ടികയും പുറത്തുവിട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത്തരത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഈ അഞ്ചുവർഷക്കാലത്ത് നിർമിച്ച പാലങ്ങളുടെ കണക്ക് പുറത്തുവിടാമോ എന്ന് ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. ഓരോ ജില്ലകളുടെയും കണക്കുകൾ നിരത്തിയാണ് അദ്ദേഹത്തിന്റെ വിശദമായ പോസ്റ്റ്.
‘യുഡിഎഫ് കാലത്തു നിർമിച്ച 227 പാലങ്ങളുടെ പട്ടിക പുറത്തു വിടുന്നു. എൽ ഡി എഫ് കാലത്തു നിർമിച്ച പാലങ്ങളുടെ പട്ടിക പുറത്തു വിടാമോ?’ എന്ന് അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/oommenchandy.official/photos/pcb.10158140319011404/10158140317371404/?type=3&theater
തെരഞ്ഞെടുപ്പ് കാലമായതിനാൽ നിരവധി ആളുകൾ ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച പാലങ്ങളുടെ പട്ടിക പുറത്ത് വിടാമോ എന്ന വെല്ലുവിളികളോടെയുള്ള പോസ്റ്റുകൾ നിരവധിപേർ ഷെയർ ചെയ്തു കഴിഞ്ഞു. നിരവധി കമന്റുകളും പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.