കണ്ണൂര്‍: തലശേരിയില്‍ ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന്. നസീര്‍ പിന്തുണ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് ബിജെപി തീരുമാനം. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയ സാഹചര്യത്തില്‍ മറ്റ് സ്ഥാനാര്‍ഥികളാരും ഇല്ലാത്ത സാഹചര്യത്തിലാണ് നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.
ജനാധിപത്യത്തില്‍ ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല. എന്‍ഡിഎ നേതാക്കളാരും തന്നെ ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. പ്രാദേശികമായി ബിജെപി നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളാരെന്ന് തനിക്കറിയില്ല. അതു കൊണ്ടു തന്നെ ബിജെപി വോട്ടു വേണ്ടെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണ്. ആര് വോട്ടു തന്നാലും വേണ്ടെന്ന് പറയില്ലെന്നും ജനാധിപത്യത്തില്‍ ആരുമായും തൊട്ടുകൂടായ്മയില്ലെന്നും നസീര്‍ പറഞ്ഞിരുന്നു.
സിപിഎമ്മിലെ അസംതൃപ്തരായ ആളുകള്‍ തനിക്ക് വോട്ടു ചെയ്യുമെന്നും നസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിലും താന്‍ പറയുന്നത് ശരിയാണ് കരുതുന്നവരുണ്ട്. എല്ലാവരെയും സ്വീകരിക്കുന്ന സമീപനമാണ് തന്റേത്. എന്നാല്‍ ഇതിനു വിരുദ്ധമായി എതിരഭിപ്രായം പറയുന്നവരെ തച്ചുതകര്‍ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് തലശേരിയില്‍ ഇന്നു നടക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഇരയാണ് താനെന്നും നസീര്‍ പറഞ്ഞു.
തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാഞ്ഞതിനെത്തുടര്‍ന്ന് തള്ളി പോയിരുന്നു. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം തള്ളിയതോടെയാണ് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.