അമിത വേഗതയ്ക്ക് ലോകത്ത് ആദ്യമായി പിടക്കപ്പെട്ട വാഹനവും ഡ്രൈവറും

അമിത വേഗതയ്ക്ക് ലോകത്ത് ആദ്യമായി പിടക്കപ്പെട്ട വാഹനവും ഡ്രൈവറും

തലവാചകം കേള്‍ക്കുമ്പോളായിരിക്കും പലരും ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക. ഓവര്‍ സ്പീഡ് അല്ലെങ്കില്‍ അമിത വേഗത എന്നക്കൊ പലപ്പോഴും പറയാറുണ്ടെങ്കിലും ലോകത്ത് ആദ്യമായി അമിത വേഗതയക്ക് പിടികൂടിയ വാഹനവും ഡ്രൈവറും ഏതാണെന്ന് അറിയാന്‍ ചിലര്‍ക്കെങ്കിലും താല്‍പര്യമുണ്ടാകാം.  

പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു വാഹനവും ഡ്രൈവറും അമിത വേഗതയ്ക്ക് പിടിക്കപ്പെട്ടത്. അതായത് കൃത്യമായി പറഞ്ഞാല്‍ 1896-ല്‍. ഒരു ബെന്‍സ് മോട്ടോര്‍ കാരെയ്ജ് ആയിരുന്നു അന്ന് അമിത വേഗതയ്ക്ക് പൊലിസ് പിടിയിലായത്. വാഹനം ഓടിച്ച ഡ്രൈവറാകട്ടെ വാള്‍ട്ടര്‍ അര്‍ണോള്‍ഡും. മണിക്കൂറില്‍ 3.2 കിലോമീറ്റര്‍ എന്നതായിരുന്നു അക്കാലത്തെ വേഗപരിധി. എന്നാല്‍ വാള്‍ട്ടര്‍ അര്‍നോള്‍ഡ് തന്റെ വാഹനം ഓടിച്ചതാകട്ടെ മണിക്കൂറില്‍ 13 കിലോ മീറ്റര്‍ വേഗതയിലാണ്.  

ബ്രിട്ടനില്‍ വെച്ചായിരുന്നു വാള്‍ട്ടര്‍ അര്‍ണോള്‍ഡിനെ അമിത വേഗതയ്ക്ക് പിടികൂടിയത്. അദ്ദേഹത്തില്‍ നിന്നും കൃത്യമായി പിഴ ഈടാക്കുകയും ചെയ്തു. ഒരു ഷില്ലിംഗ് (0.62) രൂപയാണ് പിഴയായി ഈടാക്കിയത്. മണിക്കൂറില്‍ 3.2 കിലോമീറ്റര്‍ എന്ന വേഗ പരിധി ലംഘിച്ചതിനു പുറമെ കാല്‍ നടക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്തു എന്നുള്ള കുറ്റങ്ങളും വാള്‍ട്ടര്‍ അര്‍നോള്‍ഡിനെതിരെ പൊലീസ് ചുമത്തി. എന്നാല്‍ കൗതുകകരമായ. കാര്യം ഇതല്ല. സൈക്കിളില്‍ പിന്തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ണോള്‍ഡിനെ പിടികൂടിയത് എന്നതാണ്.  

എന്നാല്‍ മറ്റ് ചില ചരിത്രങ്ങളും വാള്‍ട്ടര്‍ അര്‍ണോള്‍ഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ആദ്യമായി ബെന്‍സ് കാര്‍ വില്‍ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയവരുടെ പട്ടികയിലും അര്‍ണോള്‍ഡിന്റെ പേരുണ്ട്. മാത്രമല്ല ലണ്ടന്‍ മുതല്‍ ബ്രൈട്ടണ്‍ വരെ അര്‍ണോള്‍ഡ് കാറില്‍ യാത്ര നടത്തിയതും ചരിത്രമാണ്. ഓവര്‍ സ്പീഡിന് പിഴ ചുമത്തപ്പെട്ട അര്‍ണോള്‍ഡ് ബെന്‍സ് എന്ന വാഹനം ഹാംടണ്‍ കൊട്ടാരത്തില്‍ വെച്ചു നടത്തപ്പെട്ട മോട്ടോര്‍ ഷോകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.