പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് വന്‍ മുന്നേറ്റം. 135 സീറ്റുകളിലാണ് ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്.
എന്നാല്‍ പ്രതിപക്ഷ കൂട്ടായ്മയായ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് 65 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റില്‍ മറ്റ് പാര്‍ട്ടികളും മുന്നിട്ട് നില്‍ക്കുന്നുണ്ട്. വന്‍ പ്രതീക്ഷകളുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വെക്കുന്ന രീതിയിലാണ് ആദ്യഘട്ട ഫല സൂചനകള്‍. എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ തന്നെ അധികാരം നിലനിര്‍ത്തും എന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം.
കഴിഞ്ഞ തവണ 110 സീറ്റുകളില്‍ മത്സരിച്ച ബി ജെ പി 74 സീറ്റില്‍ വിജയിച്ചപ്പോള്‍ 115 സീറ്റില്‍ പോരാട്ടത്തിന് ഇറങ്ങിയ ജെഡിയുവിന്റെ വിജയം 43 സീറ്റില്‍ ഒതുങ്ങി. വികാസ് ഇന്‍സാന്‍ പാര്‍ട്ടി - 4, ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച - 4 എന്നിങ്ങനെയായിരുന്നു സഖ്യത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നേടിയ സീറ്റുകള്‍.
പ്രതിപക്ഷ സഖ്യത്തില്‍ 144 സീറ്റില്‍ മത്സരിച്ച ആര്‍ജെഡി 75 ലും, 70 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റിലും വിജയിച്ചു. സിപിഐ-എംഎല്‍ - 12, സിപിഎം - 2, സിപിഐ - 2 എന്നിങ്ങനെ മറ്റ് പാര്‍ട്ടികളും വിജയം നേടി. ഇരു സഖ്യത്തിന് പുറത്ത് മത്സരിച്ച എഐഎംഐഎം 5 സീറ്റിലും വിജയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.