യുഎഇയില്‍ ഇന്ന് 2113 പേർക്ക് കോവിഡ്; ആറ് മരണം

യുഎഇയില്‍ ഇന്ന് 2113 പേർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2279 പേരാണ് രോഗമുക്തരായത്. ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 38.3 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ ചെയ്തിട്ടുളളത്.

കോവിഡ് വ്യാപനം തുടക്കത്തിലെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. 260445 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 470136 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുളളത്. 454600 പേർ രോഗമുക്തിനേടി. 1510 മരണവും യുഎഇയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തു. 14026 ആണ് നിലവില്‍ ചികിത്സയിലുളളവർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.