തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗള്‍ഫ് പ്രവാസികളുടെ പങ്കാളിത്തം കുറയുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയും മറ്റും കാരണം യു.എ.ഇക്കു പുറമെ മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്നും ഇക്കുറി വോട്ട് വിമാനങ്ങള്‍ ഇല്ലാത്തതും പ്രവാസി പങ്കാളിത്തത്തിന് കുറവ് ഉണ്ടാകാന്‍ കാരണമാകും.
2016ലെ നിയമസഭാ തെരഞെടുപ്പ് വേളയില്‍ കെ.എം.സി.സി മുന്‍കൈയെടുത്തതിനാല്‍ ഒരു ഡസനിലേറെ വോട്ടുവിമാനങ്ങളാണ് പറന്നത്. ഇക്കുറി യു.എ.ഇയില്‍ നിന്ന് രണ്ട് വോട്ടുവിമാനങ്ങള്‍ മാത്രമായി അതു ചുരുങ്ങുകയായിരുന്നു. തൊഴില്‍പരമായ അനിശ്ചിതത്വവും മറ്റും കാരണം നല്ലൊരു ശതമാനം പാര്‍ട്ടി അനുഭാവികള്‍ പോലും യാത്ര മാറ്റിവെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26