പീഡനക്കേസില്‍ എച്ച്.ഡി രേവണ്ണ കസ്റ്റഡിയില്‍; പിടിയിലായത് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

പീഡനക്കേസില്‍ എച്ച്.ഡി രേവണ്ണ കസ്റ്റഡിയില്‍; പിടിയിലായത് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ ഒന്നാം പ്രതി എച്ച്.ഡി രേവണ്ണ പൊലീസ് കസ്റ്റഡിയില്‍. പിതാവായ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ഹാസനിലെ വീട്ടില്‍ നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും രേവണ്ണ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിരുന്നില്ല. ഇതോടെ രണ്ട് തവണ രേവണ്ണയ്‌ക്കെതിരേയും മറ്റൊരു പ്രതിയും രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും സെഷന്‍സ് കോടതി ഇത് തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് എച്ച്.ഡി രേവണ്ണ. ഇയാളുടെ ഭാര്യയുടെ അകന്ന ബന്ധുവും വീട്ടിലെ ജോലിക്കാരിയുമായ സ്ത്രീയുടെ അടുത്ത് ലൈംഗികാതിക്രമണം കാണിച്ചുവെന്നാണ് കേസ്. 2019-22 കാലഘട്ടത്തില്‍ എച്ച്.ഡി രേവണ്ണയുടെ വീട്ടില്‍ വെച്ച് പീഡനം നടന്നുവെന്നാണ് പരാതി. ഇയാളെ വൈദ്യ പരിശോധന അടക്കം നടത്തി കോടതിയില്‍ ഹാജരാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.