വിശ്വാസ സമൂഹം സിപിഐഎമ്മിന് തിരിച്ചടി നല്‍കും: രമേശ് ചെന്നിത്തല

വിശ്വാസ സമൂഹം സിപിഐഎമ്മിന് തിരിച്ചടി നല്‍കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടുവെന്നും ചെന്നിത്തല. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പിണറായി അധികാരത്തില്‍ ഏറിയാല്‍ പാര്‍ട്ടി നശിച്ചുപോകുമെന്ന് വിശ്വാസമുള്ള ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ ശക്തമായ പ്രവര്‍ത്തനവും യോജിപ്പും ഒറ്റക്കെട്ടായ നിലപാടുകളും തെരഞ്ഞെടുപ്പിന് സഹായകമായി. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ നോക്കിയ സിപിഐഎമ്മിന് കനത്ത തിരിച്ചടി വിശ്വാസ സമൂഹം നല്‍കും. വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനാല്‍ പരമാവധി വ്യാജവോട്ടുകള്‍ തടയാന്‍ കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.