അബുദാബിയിലെ ഈ റോഡുകള്‍ ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടും

അബുദാബിയിലെ ഈ റോഡുകള്‍ ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടും

അബുദാബി: എമിറേറ്റില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ മൂന്ന് പ്രധാന റോഡുകള്‍ അടച്ചിടും. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. 

ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡ് ( ഇ 11) നാളെ ഉച്ചക്ക് ഒന്നുമുതല്‍ ശനിയാഴ്ച അഞ്ച് വരെയാണ് ഭാഗികമായി അടച്ചിടുക. എയർപോർട്ട് റോഡ് (ഇ 20) ഭാഗികമായി അടച്ചിടും.

വിമാനത്താവളത്തിലേക്കുളള രണ്ട് ഇടത് പാതകളും ഇതേ സമയക്രമത്തില്‍ അടച്ചിടുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഷെയ്ഖ് റാഷിദ് ബിന്‍ സയ്യീദ് സ്ട്രീറ്റില്‍ രണ്ട് വലത് പാതകളും മക്ത പാലത്തിലേക്കുളള പാതയും ഭാഗികമായി അടച്ചിടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.