ഫലസ്തീന്‍ അഭയാര്‍ഥി സഹായം പുനഃസ്ഥാപിച്ച ജോ ബൈഡന്റെ തീരുമാനത്തിന് വ്യാപക പിന്തുണ

ഫലസ്തീന്‍ അഭയാര്‍ഥി സഹായം പുനഃസ്ഥാപിച്ച ജോ ബൈഡന്റെ തീരുമാനത്തിന് വ്യാപക പിന്തുണ

ന്യുയോര്‍ക്ക് സിറ്റി: ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് വ്യാപക പിന്തുണ. ഇസ്രായേലിന്റെ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2018ല്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഹായ ഫണ്ട് നിര്‍ത്തിയിരുന്നു. യു.എസ് നിലപാടു മാറ്റത്തില്‍ യു.എന്‍ നേതൃത്വം സംതൃപ്തി പ്രകടിപ്പിച്ചു.

ആദ്യ ഗഡുവായി 15 കോടി ഡോളര്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് അനുവദിക്കുമെന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് കഴിഞ്ഞ ദിവസം അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവക്കു പുറമെ പുറമെ ലബനാന്‍, ജോര്‍ഡന്‍ രാജ്യങ്ങളിലും മറ്റുമായി ചിതറിയ ഫലസ്തീനികള്‍ക്ക് സഹായവും മറ്റു സേവനങ്ങളും ലഭ്യമാക്കാന്‍ രൂപം നല്‍കിയതാണ് യു.എന്നിനു കീഴിലുള്ള ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി. 15 കോടിക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് 7.5 കോടി ഡോളര്‍ പുനര്‍നിര്‍മാണ സഹായവും ഒരു കോടി ഡോളര്‍ സമാധാന പാലന പദ്ധതികള്‍ക്കുമായി അമേരിക്ക കൈമാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.