ഐ‌പി‌എല്‍ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി

ഐ‌പി‌എല്‍ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ‌പി‌എല്‍) പതിനാലാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു കൊണ്ട് ഒരു മികച്ച തുടക്കം കുറിച്ചു. മല്‍സരത്തില്‍ ഒരു കൂറ്റന്‍ സ്കോറിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സിനെ 160 റണ്‍സിനുളില്‍ തളച്ചത് ഹര്‍ഷല്‍ പട്ടേല്‍ ആയിരുന്നു.

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനെതിരെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ വിജയം നേടി മുന്നോട്ട് പോകുവാനായതില്‍ ഏറെ സന്തോഷമെന്ന് പറഞ്ഞ് ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി. കഴിഞ്ഞ വര്‍ഷവും ഐപിഎല്‍ വിജയിച്ചാണ് ആര്‍സിബി തുടങ്ങിയതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

താനും മാക്സിയും പിന്നീട് എബിഡിയും പുറത്തെടുത്ത കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായതെന്നും ടീമിലെ എല്ലാ താരങ്ങളും മികവ് പുലര്‍ത്തിയ ഒരു മത്സരമായിരുന്നുവെന്നും രണ്ട് വിക്കറ്റ് വിജയം എന്ന് കാണുമ്ബോള്‍ തന്നെ ഇത് മനസ്സിലാവുന്നതാണെന്നും കോഹ്‍ലി സൂചിപ്പിച്ചു. ആദ്യ ഇന്നിംഗ്സില്‍ മികച്ച്‌ നിന്ന പിച്ച്‌ പിന്നീട് ബാറ്റിംഗിന് ബുദ്ധിമുട്ടായി മാറിയെന്നും കോഹ്‍ലി പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ‌പി‌എല്‍) 2021 ലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുനെ (ആര്‍‌സി‌ബി) മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരിക്കാം, എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐ‌പി‌എല്‍ ടൈറ്റില്‍ നേടുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത് എന്നു മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.