ഒസ്ലോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല, നിയമത്തിന്റെ പിടിവീഴും. സംഭവം ഇന്ത്യയിലല്ല, അങ്ങ് നോര്‍വേയിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സാമൂഹിക അകലം പാലിക്കാതെയും ജന്മദിനം ആഘോഷിച്ചതിന് നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗിനാണ് വന്‍ തുക പോലീസ് പിഴ ചുമത്തിയത്. 20000 നോര്‍വിജിയന്‍ ക്രൗണ്‍സ് (2352 ഡോളര്‍) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം പിറന്നാള്‍ 13 അംഗ കുടുംബവുമായി എര്‍ണ റിസോര്‍ട്ടില്‍ ആഘോഷിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 10 പേരില്‍ കൂടുതലുള്ള ഒത്തുചേരലിന് നോര്‍വയില്‍ അനുവാദമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയ വിഷയത്തില്‍ നോര്‍വിജിയന്‍ പോലീസ് മേധാവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.