കാക്കനാട്: മുൻ മന്ത്രിയും എം. എൽ. എയുമായിരുന്ന കെ. ജെ. ചാക്കോയുടെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു.
ജനങ്ങളോട് ചേർന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തെ പൊതുസമൂഹം, പ്രത്യേകിച്ച് ചങ്ങനാശ്ശേരിക്കാർ ഏറെ ആദരിച്ചു. മൂന്നുപ്രാവശ്യം ചങ്ങനാശ്ശേരിയുടെ എം. എൽ. എ. ആയിരുന്ന കെ. ജെ. ചാക്കോ ഹൃസ്വകാലത്തേയ്ക്കെങ്കിലും മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർമാൻ, വാഴപ്പള്ളി കോപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.
വിവിധ മേഖലകളിലുള്ള പൊതുപ്രവർത്തനങ്ങളിൽ ക്രൈസ്തവമൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്. പുതിയ തലമുറയിലെ പൊതുപ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കൾക്കും അനുകരണീയമായ വ്യക്ത്വത്തിനുടമയായിരുന്നു കെ. ജെ. ചാക്കോ എന്നും കർദിനാൾ ആലഞ്ചേരി അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.