വിശുദ്ധ റമദാനിന് മുന്നോടിയായി 553 തടവുകാരെ മോചിപ്പിച്ച് ദുബായ്

വിശുദ്ധ റമദാനിന് മുന്നോടിയായി 553 തടവുകാരെ മോചിപ്പിച്ച് ദുബായ്

ദുബായ്: വിശുദ്ധ റമദാനിന് മുന്നോടിയായി ദുബായിലെ 553 തടവുകാരെ മോചിപ്പിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ദുബായിലെ തിരുത്തല്‍ ശിക്ഷാ സ്ഥാപനങ്ങളില്‍ നിന്നാണ് 553 തടവുകാരെ മോചിപ്പിക്കുക.

നേരത്തെ 439 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാനും ഉത്തരവിട്ടിരുന്നു. ക്ഷമ, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങളുടെ പ്രതിഫലനമായി തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും നന്മയെ കരുതിയുമാണ് ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കുന്നത്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും പുതിയ ജീവിതം ആരംഭിക്കാനും വഴിയൊരുക്കുകയെന്നുളളതാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.