ന്യൂഡല്‍ഹി: പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രീകളായ മലയാളി ഡോക്ടര്‍ക്കും നഴ്‌സിനും ഉള്‍പ്പെടെ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
മധ്യപ്രദേശിലെ സെഹോര്‍ പുഷ്പ് കല്യാണ്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഹെര്‍മന്‍ ജോസഫ്, നഴ്‌സായ സിസ്റ്റര്‍ ലോറൈന്‍ തയ്യില്‍, അനസ്‌തെറ്റിസ്റ്റ് ഡോ. സബീഹ അന്‍സാരി എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് മൂവരും സുപ്രീം കോടതിയെ സമീപിച്ചത്. കേസുമായി സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ യു.യു ലളിത്, കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ജനുവരിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. എണ്‍പത്തിനാലുകാരിയായ ഡോക്ടര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നത് ് പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.