കോവിഡ് വ്യാപനം: അഞ്ച് മേഖലകളില്‍ പരിശോധനാ ക്യാംപെയിന്‍ നടത്താന്‍ അബുദാബി

കോവിഡ് വ്യാപനം:  അഞ്ച് മേഖലകളില്‍ പരിശോധനാ ക്യാംപെയിന്‍ നടത്താന്‍ അബുദാബി

അബുദാബി: കോവിഡ് സാഹചര്യത്തില്‍ അഞ്ച് മേഖലകളില്‍ കോവിഡ് പരിശോധനാ ക്യാംപെയിന്‍ പ്രഖ്യാപിച്ച് അബുദാബി. അബുദാബി ന​ഗ​രാ​തി​ർ​ത്തി​യി​ലെ ടൂ​റി​സ്​​റ്റ്​ ക്ലബ് ഏ​രി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ൽ ദാ​ന, നഗ​ര​ത്തി​നു വെ​ളി​യി​ലെ ബ​നി​യാ​സ്, അ​ൽ ഷം​ഖ, അ​ൽ ഷ​വാ​മെ​ക്, അ​ൽ സാ​ഹി​യ എന്നി​വി​ട​ങ്ങ​ളി​ലാ​ണ് പരിശോധനാ ക്യാംപെയിന്‍ നടക്കുക.

പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് തീവ്രപരിശോധനാ ക്യാംപെയിന്‍ നടത്തുന്നത്. പൊതുജനങ്ങള്‍ പിസിആർ പരിശോധനാ ക്യാംപെയിനില്‍ പങ്കെടുക്കണമെന്ന് അ​ബുദാബി ക്രൈ​സി​സ് ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെന്റ്​ ക​മ്മി​റ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വീടുകളിലെത്തിയുളള പരിശോധന വളരെ നേരത്തെ തന്നെ അബുദാബി ആരംഭിച്ചിരുന്നു. രോഗം ആരംഭഘട്ടത്തില്‍ തിരിച്ചറിയുന്നത് വ്യാപനം നടയാന്‍ സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.