അമേരിക്കൻ സൈന്യം പിൻവാങ്ങുന്നു : അഫ്ഗാൻ വീണ്ടും താലിബാൻ കരങ്ങളിലേക്കോ ?

അമേരിക്കൻ സൈന്യം പിൻവാങ്ങുന്നു : അഫ്ഗാൻ വീണ്ടും താലിബാൻ കരങ്ങളിലേക്കോ ?

വാഷിംഗ്ടൺ : സെപ്റ്റംബർ 11 നകം യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. അമേരിക്കൻ പിന്തുണയുള്ള കാബൂൾ സർക്കാരിന്റെ നിലനിൽപ്പ് ഇതോടുകൂടി പരുങ്ങലിലാവുകയാണ്.അമേരിക്കൻ സൈന്യം പിന്തുണ പിൻവലിച്ചാൽ അഫ്ഗാൻ സർക്കാർ താലിബാനെ തടഞ്ഞുനിർത്താൻ കഠിനപരിശ്രമം  നടത്തേണ്ടി വരുമെന്ന്  യു എസ്  രഹസ്യാന്വേഷണ വിഭാഗം  വിലയിരുത്തൽ നടത്തി. 

അഫ്ഗാനിസ്ഥാനിലെ എല്ലാ യുഎസ് സൈനികരെയും സെപ്റ്റംബർ 11 ന് ശേഷം പിൻവലിക്കുമെന്ന് ബുധനാഴ്ച വൈറ്റ് ഹൗ സിൽ പ്രഖ്യാപിക്കാൻ ബൈഡൻ പദ്ധതിയിടുന്നുവെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 11 എന്നത് വളരെ പ്രതീകാത്മക തീയതിയാണ്, അൽ ക്വയ്ദ അമേരിക്കയ്‌ക്കെതിരായി നടത്തിയ  ആക്രമണത്തിന്റെ ഇരുപതാം  വാർഷികമാണന്ന്.  അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിനെ യുദ്ധം ചെയ്യാൻ  പ്രേരിപ്പിച്ചതും  ഈ ആക്രമണമാണ്. യുദ്ധത്തിൽ  2,400 അമേരിക്കൻ പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഏകദേശം 2 ട്രില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തു.

മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് താൻ അധികാരമൊഴിയും മുമ്പ് സൈന്യത്തെ പിൻവലിക്കാൻ പരിശ്രമിച്ചു എങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ബൈഡന്റെ തീരുമാനമനുസരിച്ച് മെയ് 1 മുതൽ അവസാന തീയതിവരെ അഫ്ഗാനിസ്ഥാനിൽ 2,500 സൈനികരെ നിലനിർത്തും. സെപ്റ്റംബർ 11 ന് മുമ്പായി സൈനികർ പൂർണ്ണമായും പിന്മാറുകയും  ചെയ്യും. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരുടെ എണ്ണം 2011 ൽ ഒരു ലക്ഷത്തിലധികം എത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് സൈനിക പരിഹാരമില്ല, ഇപ്പോൾ നടക്കുന്ന സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കൻ നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. ഏപ്രിൽ 24 ന് ഇസ്താംബൂളിൽ ഐക്യരാഷ്ട്രസഭയും ഖത്തറും ഉൾപ്പടെ   പങ്കെടുക്കുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള 10 ദിവസത്തെ ഉച്ചകോടിയെ ബൈഡന്റെ നീക്കം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. എല്ലാ വിദേശ ശക്തികളും രാജ്യം വിടുന്നതുവരെ അഫ്ഗാനിസ്ഥാനെക്കുറിച്ച് തീരുമാനമെടുക്കുന്ന ഒരു ഉച്ചകോടിയിലും പങ്കെടുക്കില്ലെന്ന് താലിബാൻ പറഞ്ഞു . യുഎസിന്റെ നേതൃത്വത്തിലുള്ള സേന 2001 ൽ അഫ്ഗാനിൽ നിന്നും താലിബാൻ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

അമേരിക്കൻ സൈനീക പിന്മാറ്റം കടുത്ത വിമർശനങ്ങൾക്കും വഴിതെളിക്കുന്നു. വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശത്തെ അൽ ക്വയ്ദയുടെ പ്രധാന നേതൃത്വം നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥർക്ക് അവകാശപ്പെടാം. എന്നാൽ താലിബാനും അൽ ഖ്വയ്ദ ഘടകങ്ങളും തമ്മിലുള്ള ബന്ധം ഇന്നും നിലനിൽക്കുന്നു. വ്യക്തമായ വിജയമില്ലാതെയുള്ള , സൈനീക പിന്മാറ്റം പരാജയം തന്നെയാണെന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു.

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിന്റെ സെപ്റ്റംബർ 11 ആക്രമണത്തെത്തുടർന്ന് അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനുവേണ്ടിയുള്ള തിരച്ചിലിലാണ് യുദ്ധം ആരംഭിച്ചത്, ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലേക്കും വാഷിംഗ്ടണിന് പുറത്തുള്ള പെന്റഗനിലേക്കും ഹൈജാക്കർമാർ വിമാനങ്ങൾ ഇടിച്ചിറക്കി 3,000 പേരെ മരണപ്പെട്ടു. 2011 ൽ പാകിസ്താനിലെ ഒളിത്താവളത്തിൽ വച്ച് യുഎസ് കമാൻഡോകളുടെ സംഘം ബിൻ ലാദനെ കൊലപ്പെടുത്തി. .

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ വേഗത്തിൽ പിൻ‌വലിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് യുഎസ് സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണെൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നേടിയ മനുഷ്യാവകാശ നേട്ടങ്ങൾ സൈന്യത്തിൻെറ പിന്മാറ്റത്തോടുകൂടി ഇല്ലാതാകുമെന്ന് ബൈഡൻ അനുകൂലികൾ പോലും ഭയപ്പെടുന്നു. എന്നാൽ മനുഷ്യാവകാശ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമല്ല യുഎസ് സൈനിക സാന്നിധ്യം എന്ന് മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു, പകരം നയതന്ത്ര, മാനുഷിക, സാമ്പത്തിക നടപടികളാണ് വേണ്ടത് എന്ന് അവർ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.