കോവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു

കോവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു

ലക്‌നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടി. പുതുക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കും. ഇതിന് പുറമേ എല്ലാ സ്‌കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

യുപിയില്‍ ബോര്‍ഡ് പരീക്ഷകള്‍ മെയ് എട്ടിന് ആരംഭിക്കാനിരുന്നതായിരുന്നു തീരുമാനിച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും ഉചിതമല്ലെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നീട്ടാനും സ്‌കൂളുകള്‍ അടയ്ക്കാനുമുള്ള തീരുമാനം.

പത്ത് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ലക്‌നൗ, അലഹബാദ്, വാരാണസി, പ്രയാഗ്രാജ്, കാന്‍പൂര്‍, ഗൗതംബുദ്ധ്‌നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.