ജിസിസി: യുഎഇയില്‍ ഇന്നലെ 1843 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1506 പേരാണ് രോഗമുക്തി നേടിയത്. രണ്ട് മരണവും ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച 493266 പേരില്‍ 476518 പേർ രോഗമുക്തി നേടി. 198135 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1843 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1547 ആണ് യുഎഇയില്‍ റിപ്പോർട്ട് ചെയ്ത മരണങ്ങള്‍.
രാജ്യത്ത് ഇന്നലെ 102340 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതുവരെ 9,489,684 ഡോസ് വാക്സിന് വിതരണം ചെയ്തുകഴിഞ്ഞു. 100 പേരില്‍ 95.95 പേർക്ക് വാക്സിനെന്ന ശരാശരിയിലാണ് നിലവില്‍ വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്

സൗദി അറേബ്യയില്‍ 964 പേരില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 918 പേർ രോഗമുക്തിനേടി.10 മരണവും റിപ്പോർട്ട് ചെയ്തു. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 402 പേർക്ക്. മക്കയില്‍ 215 പേർക്കും കിഴക്കന്‍ പ്രവിശ്യയില്‍ 157 പേർക്കും രോഗബാധ റിപ്പോർട്ട് ചെയ്തു. 403106 കോവിഡ് കേസുകള്‍ ആണ് സൗദിയില്‍ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 387020 പേർ രോഗമുക്തി നേടുകയും ചെയ്തു. 6801 മരണവും രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 8285 ആക്ടീവ് കേസുകളുണ്ട്. 1034 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.

ഖത്തറില്‍ 978 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 613 പേർ രോഗമുക്തരായി. 12175 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 978 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.21965 ആണ് ആക്ടീവ് കേസുകള്‍. 172598 ആണ് ഇതുവരെ രോഗമുക്തിനേടിയത്. 10 മരണം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 367 പേർ കോവിഡ് ബാധിച്ചുമരിച്ചുവെന്നാണ് കണക്കുകള്‍. 481 പേരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.
ബഹ്റിനില്‍ 1155 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1020 പേർ രോഗമുക്തി നേടി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. 11329 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 150179 പേരാണ് രോഗമുക്തിനേടിയത്. 581 മരണവും രേഖപ്പെടുത്തി. നിലവില്‍ ഗുരുതരാവസ്ഥയിലുളളത് 86 പേരാണ്.
കുവൈറ്റില്‍ 1406 ആണ് പുതിയ കേസുകള്‍.എട്ട് മരണവും റിപ്പോർട്ട് ചെയ്തു. 1283 പേർ രോഗമുക്തിനേടി. 9260 ടെസ്റ്റുകളില്‍ നിന്നാണ് 1406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,205,047 ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 254472 ആണ് ആകെ കോവിഡ് രോഗികള്‍. ഇതില്‍ 237667 പേർ രോഗമുക്തി നേടി.
ഒമാനില്‍ ഏറ്റവുമൊടുവില്‍ കിട്ടിയ വിവരമനുസരിച്ച് രാജ്യത്ത് ഇതുവരെ 176668 പേർക്കാണ് കോവിഡ് ബാധിച്ചത്.156845 ആണ് രോഗമുക്തർ. 1821 ആണ് റിപ്പോർട്ട് ചെയ്ത മരണങ്ങള്‍. 103 പേരിലാണ് ഏറ്റവുമൊടുവില്‍ രോഗബാധ റിപ്പോർട്ട് ചെയ്തത്. 267 പേർ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.