ദുബായ്: രാജ്യത്തെ പൗരന്മാർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. നന്നായി പെരുമാറുന്ന പൗരന്മാർക്ക് പുരസ്കാര പോയിന്റുകള്‍ നല്കുന്ന പദ്ധതിയാണ് ശനിയാഴ്ച ഖസർ അല്‍ വതനില്‍ ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചത്. പൗരന്മാരുടെ നല്ല പെരുമാറ്റവും രാജ്യത്തിന്റെ സംസ്കാരവും മൂല്യങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതിയെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കുന്നു.
പെരുമാറ്റം അടിസ്ഥാനമാക്കി റിവാർഡ്സ് പോയിന്റുകള്‍ നല്‍കുന്ന ലോകത്തെ തന്നെ ആദ്യ ദേശിയ പദ്ധതികളിലൊന്നാണ് ഇത്. ഇതിനായി സാങ്കേതിക സൗകര്യമൊരുക്കുന്നതിന് ഫസയെന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ബിഹേവിയറൽ ഇക്കണോമിക്സ് പ്രൊഫഷണൽ ഡിപ്ലോമ നേടിയവരുടെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രഖ്യാപനം.
സർക്കാർ സേവനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീവാർഡ്സ് പോയിന്റുകള്‍ നേടാന്‍ സാധിക്കുമെന്നുളളതാണ് പദ്ധതിയുടെ ഗുണം. ബിഹേവിയറൽ സയൻസ് ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും അതോടൊപ്പം കുടുംബങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ബിഹേവിയറല്‍ രംഗത്ത് രാജ്യത്തിന്റേതായ പങ്ക് ഉയർത്തിക്കാട്ടുന്നതിനും വിഷന്‍ 2021 ന്റെ ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കുന്നതിനും ഇത് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അല്‍ നഹ്യാനായിരിക്കും പദ്ധതിയുടെ ചുമതല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.