മെയ് ആദ്യവാരം ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം തീവ്രമാകുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി വിദഗ്ധര്‍

മെയ് ആദ്യവാരം ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം  തീവ്രമാകുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം കൂടുതല്‍ വ്യാപകമാകുന്നത് മെയ് ആദ്യ വാരമായിരിക്കുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി.യിലെ വിദഗ്ധര്‍ നടത്തിയ പഠനം. പദ്മശ്രി ജേതാവ് മനീന്ദ്ര അഗര്‍വാള്‍ നേതൃത്വം നല്‍കിയ പഠനത്തിലാണ് ഏഴ് സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്ന രോഗ തീവ്രതെയക്കുറിച്ച് പറയുന്നത്.

മഹാരാഷ്ട്രയില്‍ കോവിഡ് അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞു. ഇനി പതുക്കെ കുറയാന്‍ തുടങ്ങും. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 20-നും 30-നും ഇടയില്‍ രോഗികളുടെ എണ്ണം പരമാവധിയാകും. ഉത്തര്‍പ്രദേശില്‍ പ്രതിദിന രോഗബാധ 32,000 വരെ ആകും. ഡല്‍ഹിയില്‍ 30,000 വും ബംഗാളില്‍ 11,000, രാജസ്ഥാനില്‍ 10,000, ബിഹാറില്‍ 9,000 എന്നിങ്ങനെയാകും കണക്കുകള്‍.

തമിഴ്നാട്ടില്‍ മെയ് ആറോടെ കൊവിഡ് ബാധ ഏറ്റവും തീവ്രമാകും. പ്രമുഖ നഗരങ്ങളില്‍ മുംബൈയില്‍ ഏപ്രില്‍ 20നും 25നും ഇടയിലും ബംഗലുരുവില്‍ മെയ് ഒന്നിനും 12-നും ഇടയിലും ചെന്നൈയില്‍ മെയ് 10-12 നിടയിലും ലഖ്നൗവില്‍ ഏപ്രില്‍ 20-25 നിടയിലും വാരണാസിയില്‍ ഏപ്രില്‍ 19-25നിടയിലും രോഗബാധ ഏറ്റവും കൂടുതലാകുമെന്നും പഠനം വിലയിരുത്തുന്നു. ഇതുവരെയുള്ള രോഗത്തിന്റെ ഡാറ്റകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.