കോവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിച്ചു; ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000, മാസ്‌ക് ഇല്ലെങ്കില്‍ 500, പൊതു സ്ഥലത്ത് തുപ്പിയാല്‍ 500

കോവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിച്ചു; ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000, മാസ്‌ക് ഇല്ലെങ്കില്‍ 500, പൊതു സ്ഥലത്ത് തുപ്പിയാല്‍ 500

കൊച്ചി: കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. നേരത്തെ 200 രൂപയായിരുന്നു ഇത്.

കോവിഡ് ബാധിത സ്ഥലങ്ങളില്‍ കൂട്ടം ചേരല്‍ നടത്തിയാലും കോവിഡ് ബാധിത സ്ഥലങ്ങളിലേക്ക് പ്രവേശിക്കുകയോ അനാവശ്യമായി പുറത്തു പോവുകയോ ചെയ്താലും പിഴ 200 ല്‍ നിന്ന് 500 രൂപയാക്കിയിട്ടുണ്ട്. അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ പിഴ 2000 രൂപയായി തുടരും.

അനാവശ്യമായി പൊതു, സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴ. നിരോധനം ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ മീറ്റിംഗുകള്‍ക്കോ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റ് മതാഘോഷങ്ങള്‍ക്ക് വേണ്ടിയോ മറ്റോ കൂട്ടം കൂടിയാല്‍ 5000 രൂപ പിഴ ചുമത്തും.

അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ അത് ലംഘിച്ച് സ്‌കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ കൂടാതെ ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്നു പ്രവര്‍ത്തിച്ചാല്‍ 2000 രൂപയാണ് പിഴ നല്‍കേണ്ടി വരിക. ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ നല്‍കണം. മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ചെയ്തില്ലെങ്കില്‍ 500 രൂപയും പിഴ നല്‍കണം.

അനുമതി ഇല്ലാതെ കൂടിച്ചേരല്‍, ധര്‍ണ, പ്രതിഷേധം, പ്രകടനം എന്നിവ നടത്തിയാലും അനുമതിയുണ്ടെങ്കിലും പത്തിലധികം പേര്‍ പങ്കെടുത്താലും മൂവായിരം രൂപയാണ് പിഴ. കടകളില്‍ 20 പേരിലധികം ഒരു സമയമുണ്ടെങ്കില്‍ പിഴ 500 ല്‍ നിന്ന് 3000 രൂപ നല്‍കണം. പൊതു സ്ഥലത്തോ റോഡിലോ തുപ്പിയാല്‍ 500 രൂപയാണ് പിഴ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.