കൊവിഡ് വ്യാപനം അതിരൂക്ഷം: എറണാകുളത്ത് ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ; കൊവിഡ് കൂട്ടപ്പരിശോധനയും നടത്തും

കൊവിഡ് വ്യാപനം അതിരൂക്ഷം: എറണാകുളത്ത് ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ; കൊവിഡ് കൂട്ടപ്പരിശോധനയും നടത്തും

കൊച്ചി: കൊവിഡ് വ്യാപനം അതിതീവ്രമായി നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്കഡൗൺ ഏർപ്പെടുത്തി. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മൂന്ന് പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏ൪പ്പെടുത്തിയിരിക്കുന്നത്.

എറണാകുള൦ ജില്ലയിൽ കുറഞ്ഞത് 20,000 ഡോസ് വാക്സീൻ ഇന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളു൦ ഇന്ന് വൈകീട്ട് ആറ് മണി മുതൽ അടച്ചിടു൦. അവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. അതേസമയം ഈ മേഖലകളിലെ കൂടുതൽ പേരെ ഇന്ന് മുതൽ കൂട്ട പരിശോധനക്ക് വിധേയരാക്കു൦. മൊബൈൽ യൂണിറ്റ് ഉൾപ്പടെ എത്തിച്ച് വീടുകളിൽ വെച്ച് തന്നെയാകും പരമാവധി സാമ്പിൾ ശേഖരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.