ബ്രിസ്ബന്‍: ബ്രിസ്ബന്‍ നഗരത്തിന് ഇപ്പോള്‍ ഒരൊറ്റ ലക്ഷ്യമേയുള്ളു. 2032 ലെ ഒളിമ്പിംക്‌സിന് വേദിയാകണം. ബ്രിസ്ബനോടുളള താല്‍പര്യം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തന്നെ വ്യക്തമാക്കിയതോടെ ഏറെ പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയയിലെ ഈ തീരനഗരം. അവസരം ലഭിച്ചാല്‍ ഗാബ സ്റ്റേഡിയത്തെ മുഖ്യ വേദിയാക്കാനാണ് ആലോചന. ഉദ്ഘാടന, സമാപന വേദികള്‍ ഇവിടെയായിരിക്കും. പ്രധാന മല്‍സരങ്ങളെല്ലാം ഗാബയില്‍ത്തന്നെ നടത്തും. അങ്ങനെ ലോക കായിക ഭൂപടത്തില്‍ ബ്രിസ്ബന്‍ നഗരത്തെ അടയാളപ്പെടുത്താനുള്ള അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ചുവടുവയ്പ്.
ക്യൂന്‍സ് ലന്‍ഡ് പ്രീമിയര്‍ ക്വീന്‍സ്ലാന്റ് പ്രീമിയര്‍ അന്നാ സ്റ്റാസിയ പാലാസ്‌ക് തന്റെ ഒളിമ്പിക് സ്വപ്നം കഴിഞ്ഞ ദിവസം പങ്കുവെച്ചു,'' ബ്രിസ്ബനിലാണ് 2032 ലെ ഒളിമ്പിക്‌സ് എന്ന് പ്രഖ്യാപനമുണ്ടായാല്‍ പിന്നെ തങ്ങള്‍ക്ക് ഉറക്കമുണ്ടാകില്ല. ഗാബ സ്റ്റേഡിയത്തെ പുതുക്കിപ്പണിയും. ഒരേ സമയം അന്‍പതിനായിരം കാണികളെ ഉള്‍ക്കൊളളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് ഒരു ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ചെലവാണു പ്രതീക്ഷിക്കുന്നത്.''
1895 മുതല്‍ ബ്രിസ്ബന്‍ നഗരത്തിന്റെ കായിക മുഖമാണ് ഗാബ. അതിന്റെ മുഖം മിനുക്കി ലോകത്തിന് കാട്ടിക്കൊടുക്കാനാണ് ക്യൂന്‍സ് ലന്‍ഡ് ഭരണകൂടത്തിന്റെ ശ്രമം.
ഗാബയുടെ മുഖം മിനുക്കല്‍ എങ്ങനെ വേണമെന്നും ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ഗാബ സ്റ്റേഡിയത്തിലേക്ക് വഴി തുറക്കുന്ന പ്രധാന നടപ്പാതയാണ് ഇതിലൊന്ന്. ഇതിനെ ക്രോസ് റിവര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഈ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. ഒളിമ്പിക് വേദിയിലേക്ക് വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാല്‍ നടയായി ഒളിമ്പിക് വേദിയിലെത്താം.
ഗാബയ്ക്ക് ചുറ്റുമുളള ഇടങ്ങളില്‍ വിവിധ വിനോദോപാധികള്‍ ഏര്‍പ്പെടുത്താനുമാണ് ആലോചന. ഒളിസിക്‌സ് എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക്, പ്രത്യേകിച്ച് ബ്രിസ്ബനിലേക്കുള്ള രാജ്യാന്തര ടൂറിസം സാധ്യതകളുടെ ജാലകം കൂടി തുറക്കുകയാണെന്ന് ക്യൂന്‍സ് ലന്‍ഡ് ഭരണകൂടത്തിന് അറിയാം.
ബ്രിസ്ബനെ ഒളിമ്പിക് വേദിയാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അടക്കം തുടര്‍ച്ചയായ പിന്തുണ ആവശ്യമാണെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി.
ബ്രിസ്ബന്‍ നഗരത്തെയും ഗാബ സ്റ്റേഡിയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ഗതാഗത മാര്‍ഗങ്ങള്‍ ഒളിസിക്‌സ് നടത്തിപ്പിന് ഏറെ പ്രയോജനം ചെയ്യുമെന്ന് മേയര്‍ അഡ്രിയാന്‍ ഷ്രിന്നര്‍ പറഞ്ഞു. എന്നാല്‍ 2032 ലെ ഒളിമ്പിക്‌സ് നടത്താന്‍ അവസരം തേടി അറബ് രാജ്യമായ ഖത്തറും സജീവമായി രംഗത്തുണ്ട്. എന്നാല്‍ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ബ്രിസ്ബനോടുള്ള പ്രത്യേക താല്‍പര്യത്തിലാണ് ഓസ്‌ട്രേലിയയിലെ ഈ തീരനഗരത്തിന്റെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.